Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chhattisgarh

കാ​ട്ടാ​ന ആ​ക്ര​മ​ണം; ഛത്തീ​സ്ഗ​ഡി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ കൊ​ല്ല​പ്പെ​ട്ടത് മൂന്നുപേർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ റാ​​​​യ്ഗ​​​​ഡ് ജി​​​​ല്ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ വ്യ​​​​ത്യ​​​​സ്ത സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ ര​​​​ണ്ടു​​​​പേ​​​​ർ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഇ​​​​തോ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് ഈ​​​​യാ​​​​ഴ്ച സം​​​​സ്ഥാ​​​​ന​​​​ത്ത് കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ എ​​​​ണ്ണം മൂ​​​​ന്നാ​​​​യി.

ഇ​​​​ന്ന​​​​ലെ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ര​​​​ണ്ടു​​​​പേ​​​​രും അ​​​​തി​​​​രാ​​​​വി​​​​ലെ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് വ​​​​നം​​​​വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് 330ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ളാ​​​​ണ് ആ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഛത്തീ​​​​സ്ഗ​​​​ഡി​​​​ന്‍റെ അ​​​​യ​​​​ൽ​​​സം​​​​സ്ഥാ​​​​ന​​​​മാ​​​​യ ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ൽ ഒ​​​​റ്റ​​​​ക്കൊ​​​​മ്പു​​​​ള്ള ഒ​​​​രു കാ​​​​ട്ടാ​​​​ന ഈ ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ഒ​​​​ന്പ​​​​ത് ദി​​​​വ​​​​സ​​​​ത്തി​​​​നി​​​​ടെ വി​​​​വി​​​​ധ ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള 20 പേ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

സം​​​​സ്ഥാ​​​​ന​​​​ത്തെ വെ​​​​സ്റ്റ് സിം​​​​ഗ്ഫും ജി​​​​ല്ല​​​​യി​​​​ലെ ഗ്രാമ​​​​വാ​​​​സി​​​​ക​​​​ളെ​​​​യാ​​​​ണ് ജ​​​​നു​​​​വ​​​​രി ഒ​​​​ന്നി​​​​നും ഒ​​​​ന്പ​​​​തി​​​​നു​​​​മി​​​​ട​​​​യി​​​​ൽ ഈ ​​​​കാ​​​​ട്ടാ​​​​ന കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

National

മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്; ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​ല്ല

റാ​യ്പൂ​ർ:ഛ​ത്തീ​സ്ഗ​ഡി​ല്‍​വ​ച്ച് ര​ണ്ട് മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​ല്ല. കേ​സി​ലെ രേ​ഖ​ക​ളെ​ല്ലാം ല​ഭി​ച്ച ശേ​ഷം ര​ണ്ട് ദി​വ​സ​ത്തി​ന​കം ജാ​മ്യാ​പേ​ക്ഷ ന​ല്‍​കാ​നാ​ണ് സ​ഭാ നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ലോ​ച​ന.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ചേ​ർ​ത്ത​ല ആ​സ്ഥാ​ന​മാ​യ അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് (ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ്) സ​ന്ന്യാ​സ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി, സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വി​ൽ ഇ​വ​ർ ദു​ര്‍​ഗ് സെ​ന്‍​ട്ര​ല്‍ ജ​യി​ലാ​ണ്.

ഇവർക്കെതിരേ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാണ് ചുമത്തിയിരിക്കുന്നത്. സി​സ്റ്റ​ര്‍ പ്രീ​തി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. സി​സ്റ്റ​ര്‍ വ​ന്ദ​ന ര​ണ്ടാം പ്ര​തി​യാ​ണ്.

നി​ര്‍​ബ​ന്ധി​ത മ​ത പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പും സെ​ക്ഷ​ന്‍ 4, ബി​എ​ന്‍​എ​സ് 143 എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്തു​വ​ര്‍​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണി​ത്. പെ​ണ്‍​കു​ട്ടി​ക​ളെ നി​ര്‍​ബ​ന്ധി​ച്ച് മ​തം മാ​റ്റി​യെ​ന്നും മ​നു​ഷ്യ​ക്ക​ട​ത്താ​ണ് ന​ട​ന്ന​തെ​ന്നും സം​ശ​യി​ക്കു​ന്നു​വെ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

Kerala

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ് വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​ത്; ആ​ര് ഭ​രി​ച്ചാ​ലും മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് സി​ബി​സി​ഐ

തൃ​ശൂ​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍​വ​ച്ച് രണ്ട് മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി(​സി​ബി​സി​ഐ) അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്. മ​ത​സ്വാ​ത​ന്ത്ര​മു​ള്ള രാ​ജ്യ​ത്താ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്ന​ത് ഗൗ​ര​വ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

പാ​വ​ങ്ങ​ള്‍​ക്കാ​യി നി​ല​കൊ​ള്ളു​ന്ന ക​ന്യാ​സ്ത്രീ​ക​ളാ​ണ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​ത്. ബ​ജ്‌​റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​ന്യാ​സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച​ത്. ഇ​ത് ഭ​ര​ണ​ഘ​ട​ന​യ്ക്ക് എ​തി​രാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ്.

ഭാ​ര​തം ആ​ര് ഭ​രി​ച്ചാ​ലും മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. കേ​ര​ള​ത്തി​ലെ എം​പി​മാ​ര്‍ പാ​ര്‍​ല​മെന്‍റിന്‍റെ ​ശ്ര​ദ്ധ​യി​ല്‍ വി​ഷ​യം കൊ​ണ്ടു​വ​ന്ന​തി​ന് ന​ന്ദി​യു​ണ്ട്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണം.

എ​ല്ലാ​യി​ട​ത്തും ന​ന്മ​യും തി​ന്മ​യു​മു​ണ്ട്. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളിൽ ക്രൈ​സ്ത​വ​ര്‍ ഭ​യ​ത്തി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​ര​ത്തേ ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

പ​ത്ത് വ​ർ​ഷം​വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റം; മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള എ​ഫ്ഐ​ആ​ർ പു​റ​ത്ത്

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ള്‍​ക്ക് എ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ള്‍. സി​സ്റ്റ​ര്‍ പ്രീ​തി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. സി​സ്റ്റ​ര്‍ വ​ന്ദ​ന ര​ണ്ടാം പ്ര​തി​യാ​ണ്.

നി​ര്‍​ബ​ന്ധി​ത മ​ത പ​രി​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ​കു​പ്പും സെ​ക്ഷ​ന്‍ 4, ബി​എ​ന്‍​എ​സ് 143 എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്തു​വ​ര്‍​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണി​ത്. പെ​ണ്‍​കു​ട്ടി​ക​ളെ നി​ര്‍​ബ​ന്ധി​ച്ച് മ​തം മാ​റ്റി​യെ​ന്നും മ​നു​ഷ്യ​ക്ക​ട​ത്താ​ണ് ന​ട​ന്ന​തെ​ന്നും സം​ശ​യി​ക്കു​ന്നു​വെ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ചേ​ർ​ത്ത​ല ആ​സ്ഥാ​ന​മാ​യ അ​സീ​സി സി​സ്റ്റേ​ഴ്സ് ഓ​ഫ് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് (ഗ്രീ​ൻ ഗാ​ർ​ഡ​ൻ​സ്) സ​ന്ന്യാ​സ സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ പ്രീ​തി മേ​രി, സി​സ്റ്റ​ർ വ​ന്ദ​ന ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​ക​ളെ​യും സി​സ്റ്റ​ർ​മാ​രെ​യും പോ​ലീ​സി​നു പ​ക​രം ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​നേ​രേ ഇ​ത്ത​രം തീ​വ്ര സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഉ​ട​ന​ടി​യു​ള്ള ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി വ​ക്താ​വ് ഫാ. ​റോ​ബി​ൻ​സ​ണ്‍ റോ​ഡ്രി​ഗ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up